കണ്ണൂർ: ജനങ്ങൾക്ക് കൃത്യമായി റേഷൻ കൊടുക്കാത്ത പിണറായി ഭരണത്തിൽ റേഷൻ കടക്കാർക്ക് വേതനവും കൊടുക്കുന്നില്ല. രണ്ട് മാസമായി വേതനം മുടങ്ങിയിട്ട്. ആഗോളതലത്തിലെ പ്രശ്നങ്ങൾ ഒക്കെ തീർക്കാനുള്ള തിരക്കിലായതിനാൽ പിണറായിക്കിപ്പോൾ കേരളത്തിലെ റേഷൻ്റെ കാര്യം നോക്കാൻ സമയം കിട്ടാത്തതാണ് നടപടികൾക്ക് തടസ്സമാകുന്നതെന്ന് പിന്താങ്ങികളായ യൂണിയൻകാരും സംഘടനകളും പറയാനും സാധ്യതയുണ്ട്. എന്തായാലും വേതനം ലഭിക്കാതെ വന്നതില്‍ പ്രതിഷേധിച്ച് സമരത്തിലേക്ക് നീങ്ങുകയാണ് റേഷന്‍ വ്യാപാരികള്‍. രണ്ട് മാസമായി വേതനം ലഭിക്കാതിരുന്നതും സംസ്ഥാനതലത്തില്‍ 1000 രൂപ ഉത്സവബത്ത ഒഴിവാക്കിയതും വ്യാപാരികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഈ സാഹചര്യത്തില്‍ നവംബർ 19ന് സംസ്ഥാനവ്യാപകമായി റേഷന്‍ കടകൾ അടച്ച് പ്രതിഷേധിക്കാനും താലൂക്ക് സപ്ലൈ ഓഫീസുകളുടെ മുന്നിൽ ധർണ്ണ നടത്താനുമാണ് റേഷന്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
അതേസമയം, റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭക്ഷ്യവകുപ്പ് നേതൃത്വം നല്‍കുന്നുണ്ട്. ഭക്ഷ്യമന്ത്രി ഇന്ന് കരാറുകാരുമായി കൂടിക്കാഴ്ച നടത്തും, താത്കാലിക പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
There is no ration for the people No wages for ration shopkeepers - Ration shopkeepers strike on 19th